കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്തയിൽ നാല് ശതമാനം വർധനവ് പ്രഖ്യാപിച്ചു

By: 600021 On: Oct 18, 2023, 6:57 PM

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡിയർനസ് അലവൻസ് (ഡിഎ), ഡിയർനസ് റിലീഫ് (ഡിആർ) എന്നിവ 42 ശതമാനത്തിൽ നിന്ന് 46 ശതമാനമായി സർക്കാർ ഉയർത്തി. 48,67,000 കേന്ദ്രസർക്കാർ ജീവനക്കാർക്കും 68 ലക്ഷം പെൻഷൻകാർക്കും ഈ തീരുമാനത്തിൻ്റെ പ്രയോജനം ലഭിക്കുമെന്ന് കാബിനറ്റ് യോഗത്തിന് ശേഷം ന്യൂഡൽഹിയിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് താക്കൂർ പറഞ്ഞു. ഏഴാം കേന്ദ്ര ശമ്പള കമ്മീഷൻ ശുപാർശകൾ അടിസ്ഥാനമാക്കിയുള്ള അംഗീകൃത ഫോർമുല അനുസരിച്ചാണ് ഈ വർദ്ധനവ്.