ശ്രീലങ്കൻ സന്ദർശനത്തോടനുബന്ധിച്ച് ഇന്ത്യൻ നാവികസേനയുടെ ഐരാവത് കപ്പൽ കൊളംബോയിൽ

By: 600021 On: Oct 18, 2023, 5:28 PM

ശ്രീലങ്കൻ ഔദ്യോഗിക സന്ദർശനത്തിൻ്റെ ഭാഗമായി ഇന്ത്യൻ നേവിയുടെ കപ്പൽ ഐരാവത് കൊളംബോയിലെത്തി. കമാൻഡിംഗ് ഓഫീസർ, കമാൻഡർ റിന്ദു ബാബു, ശ്രീലങ്കയിലെ വെസ്റ്റേൺ നേവൽ ഏരിയ കമാൻഡർ റിയർ അഡ്മിറൽ ടി എസ് കെ പെരേരയെ സന്ദർശിച്ച് ഉഭയകക്ഷി ബന്ധത്തിന് ഊന്നൽ നൽകി. ഇന്ത്യയുടെ 'നൈബർഹുഡ് ഫസ്റ്റ്' നയത്തിന് അനുസൃതമായി, ഇന്ത്യൻ നേവി റിയർ അഡ്മിറൽ നിർഭയ് ബപ്‌ന ശ്രീലങ്കൻ നാവികസേനയ്ക്ക് നിർണായക മെഷിനറി ടെസ്റ്റും ട്രയൽ ഉപകരണങ്ങളും അവതരിപ്പിച്ചത് സേനയുടെ പ്രവർത്തന ശേഷി വർധിപ്പിച്ചു. ശ്രീലങ്കൻ നാവികസേനയിലെ ഡയറക്ടർ ജനറൽ ഓഫ് എഞ്ചിനീയറിംഗ്, റിയർ അഡ്മിറൽ (ഇ) ക്വാരി രണസിംഗയ്ക്ക് കൈമാറിയ ഈ ഗ്രാന്റ്, സമുദ്ര ശക്തി വളർത്തുന്നതിനുള്ള ഒരു സഹകരണ ചുവടുവെപ്പിനെ അടയാളപ്പെടുത്തും. സമയോചിതമായ സംഭാവന ശ്രീലങ്കയുടെ നാവിക പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.