സംസ്ഥാനത്തെ രണ്ടാമത് വന്ദേ ഭാരത് ട്രയിൻ സർവീസ് ഞായാറാഴ്ച മുതൽ

By: 600021 On: Sep 19, 2023, 7:08 PM

സംസ്ഥാനത്ത് രണ്ടാമത് വന്ദേഭാരത് ഞായാറാഴ്ച മുതൽ സര്‍വീസ് തുടങ്ങിയേക്കും. നിലവിൽ , രാവിലെ ഏഴു മണിക്ക് കാസർകോട് നിന്ന് ആരംഭിച്ഛ് ആലപ്പുഴ വഴി വൈകിട്ട് 3.05 ന് തിരുവവന്തപുരത്ത് എത്തുകയും തിരുവനന്തപുരത്ത് നിന്ന് 4.05 ന് പുറപ്പെട്ട് 11.55 ന് കാസര്‍കോട് എത്തും രീതിയിലാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്. ആഴ്ചയിൽ ആറു ദിവസമാണ് സ‍ര്‍വീസ് ഉണ്ടാവുക. അതേസമയം, യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടുന്ന സ്ലീപ്പർ ട്രെയിനുകളും മെട്രോ ട്രെയിനുകളും പുറത്തിറക്കുമെന്നാണ് ഇന്ത്യൻ റെയിൽവേയുടെ പുതിയ പ്രഖ്യാപനം.വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ആദ്യ പതിപ്പ് ഉടൻ പുറത്തിറക്കുമെന്ന് ഇന്റഗ്രൽ കോച്ച് ഫാക്ടറിയുടെ (ഐസിഎഫ്) ജനറൽ മാനേജർ ബിജി മല്യ അറിയിച്ചു. ആദ്യ ട്രെയിൻ 2024 മാർച്ചിൽ പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഇന്ത്യൻ റെയിൽവേയുടെ നേട്ടമായിരിക്കുമെന്നും ഒറ്റരാത്രികൊണ്ട് അതിവേഗ ട്രെയിനുകളിൽ ദീർഘദൂരം സഞ്ചരിക്കാൻ സാധിക്കുന്നത് യാത്രക്കാർക്ക് ഉപകാരപ്രദമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.