കനേഡിയന്‍ വിമാനയാത്രികരുടെ പരാതികള്‍: ബാക്ക്‌ലോഗ് 57,000 ന് മുകളിലെന്ന് റിപ്പോര്‍ട്ട് 

By: 600002 On: Sep 19, 2023, 11:47 AM

 

 

കനേഡിയന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഏജന്‍സിയിലെ(CTA)  വിമാനയാത്രികരുടെ പരാതികളുടെ ബാക്ക്‌ലോഗ് ഉയര്‍ന്നതായി റിപ്പോര്‍ട്ട്. പരാതികളുടെ ബാക്ക്‌ലോഗ് 57,000 ആയി ഉയര്‍ന്നതായി സിടിഎയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റദ്ദാക്കലുകളിലും നഷ്ടപരിഹാരത്തിലുമുള്ള അതൃപ്തി കോവിഡ്-19 പാന്‍ഡെമിക് പൊട്ടിപ്പുറപ്പെട്ട് മൂന്നര വര്‍ഷത്തിന് ശേഷവും നിലനില്‍ക്കുന്നതായി വ്യക്തമാക്കുന്നു. സിടിഎയില്‍ പ്രതിമാസം ശരാശരി 3,000 പരാതികള്‍ കുന്നുകൂടിയതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു. നിലവിലെ കണക്ക് 2022 സെപ്റ്റംബര്‍ മുതല്‍ ആകെയുള്ളതിന്റെ മൂന്നിരട്ടിയിലേറെയാണ്. 

ജൂണില്‍, കാനഡയുടെ പാസഞ്ചര്‍ റൈറ്റ് ചാര്‍ട്ടര്‍ പുന:പരിശോധിക്കുന്നതിനുള്ള നിയമനിര്‍മ്മാണം ഫെഡറല്‍ സര്‍ക്കാര്‍ പാസാക്കിയിരുന്നു. പിഴകള്‍ കര്‍ശനമാക്കുന്നതിനും യാത്രക്കാരുടെ നഷ്ടപരിഹാര, പരാതി പ്രക്രിയകള്‍ കാര്യക്ഷമമാക്കുന്നതിനുമുള്ള നടപടികളും സ്വീകരിച്ചിരുന്നു. എങ്കിലും പരാതികളുടെ ബാക്ക്‌ലോഗ് വര്‍ധിക്കുക മാത്രമാണ് ചെയ്യുന്നത്.