ഉയര്‍ന്ന പലിശ നിരക്ക്: വാന്‍കുവറില്‍ വീട് വാങ്ങാന്‍ ആവശ്യമായ കുറഞ്ഞ വരുമാനത്തില്‍ വര്‍ധന

By: 600002 On: Sep 19, 2023, 10:58 AM

 


പലിശ നിരക്ക് ഉയരുന്നതനുസരിച്ച് വാന്‍കുവറില്‍ ഒരു വീട് വാങ്ങാന്‍ ആവശ്യമായ ഏറ്റവും കുറഞ്ഞ വാര്‍ഷിക വരുമാനത്തിലും വര്‍ധനവുണ്ടായതായി ഓണ്‍ലൈന്‍ മോര്‍ട്ട്‌ഗേജ് ബ്രോക്കറേജ് കമ്പനിയായ Ratehub.ca യുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ഈ നിരക്കില്‍ 250,000 ഡോളറിനടുത്താണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് മാസം വാന്‍കുവറില്‍ ഒരു വീട് വാങ്ങാന്‍ ഒരു വ്യക്തിക്കോ കുടുംബത്തിനോ 246,100 ഡോളര്‍ വരുമാനം ഉണ്ടാകണം. ശരാശരി ഭവന വിലയില്‍ ചെറിയ ഇടിവുണ്ടായെങ്കിലും ഉയര്‍ന്ന പലിശ നിരക്ക് മൂലമാണ് വീട് വാങ്ങാനുള്ള വരുമാനത്തിലും വര്‍ധനവ് ഉണ്ടായത്. 

വാന്‍കുവറില്‍ വീടിന്റെ ശരാശരി വില 2,300 ഡോളര്‍ കുറഞ്ഞുവെങ്കിലും, മോര്‍ട്ട്‌ഗേജ് നിരക്കുകളിലെ വര്‍ധനവ് കാരണം അഫോര്‍ഡബിളിറ്റി റേറ്റ് താങ്ങാനാകാത്തതായി. ഒരു വീട് വാങ്ങുന്നതിന് 1,480 ഡോളര്‍ അധിക വരുമാനം ആവശ്യമായി വരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.