ഭവന പ്രതിസന്ധി: സെക്കന്‍ഡറി സ്യൂട്ടുകളെ പോത്സാഹിപ്പിക്കാന്‍ പൈലറ്റ് പ്രോഗ്രാമുമായി ബീസി സര്‍ക്കാര്‍  

By: 600002 On: Sep 19, 2023, 10:34 AM

 

 

പ്രവിശ്യയിലെ ഭവന പ്രതിസന്ധി ലഘൂകരിക്കുന്നതിനായുള്ള പദ്ധതികള്‍ നടപ്പിലാക്കാനുള്ള തയാറെടുപ്പുകള്‍ നടത്തുകയാണ് ബ്രിട്ടീഷ് കൊളംബിയ. വീട്ടുടമസ്ഥരുടെ പ്രോപ്പര്‍ട്ടികളില്‍ സെക്കന്‍ഡറി സ്യൂട്ടുകള്‍ നിര്‍മിക്കാന്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതികളില്‍ ഒന്ന്. ഈ പൈലറ്റ് പ്രോഗ്രാമില്‍ 3,000 വീട്ടുടമസ്ഥര്‍ക്ക് 40,000 ഡോളര്‍ വരെ ഫോര്‍ഗിവബിള്‍ ലോണ്‍ നല്‍കുകയും വാടകസ്യൂട്ടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ചെലവ് വഹിക്കാന്‍സഹായിക്കുകയും ചെയ്യുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പ്രീമിയര്‍ ഡേവിഡ് എബി പറഞ്ഞു. 2023 ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. 2024 ഏപ്രിലില്‍ പദ്ധതി ആരംഭിക്കും. 

സെക്കന്‍ഡറി സ്യൂട്ട് ഇന്‍സെന്റീവ് പ്രോഗ്രാം വഴി, വാടക വീട് ലഭ്യമല്ലാത്ത സാഹചര്യത്തില്‍ വീട് അന്വേഷിക്കുന്നവര്‍ക്ക് വളരെ പ്രയോജനപ്പെടുന്നതാണ്. അഫോര്‍ഡബിള്‍ റെന്റല്‍ മേഖലയില്‍ ഈ പദ്ധതി ഗുണം ചെയ്യും. 

കനേഡിയന്‍ പൗരന്മാര്‍ക്കോ, സ്ഥിര താമസക്കാര്‍ക്കോ മാത്രമാണ് പ്രോഗ്രാമിന്റെ ഭാഗമാകാന്‍ കഴിയൂ. കൂടാതെ, വീട് അപേക്ഷകന്റെ പ്രാഥമിക വസതി ആയിരിക്കണം.