ആശുപത്രി സംരക്ഷണ ബില്ല് നിയമമായി; ഗവർണർ ഒപ്പിട്ടു

By: 600021 On: Sep 18, 2023, 8:25 PM

ആശുപത്രി സംരക്ഷണ ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പ് വച്ചു. ഡോ.വന്ദന ദാസിൻ്റെ കൊലപാതകത്തിന് ശേഷം വേഗത്തിലാക്കിയ സർക്കാറിൻ്റെ നിയമനിർമാണ നടപടികളിൽ ഒരാഴ്ച മുമ്പാണ് നിയമസഭ ബിൽ പാസാക്കി സമർപ്പി ച്ചത്. ആശുപത്രികൾക്കും എല്ലാ വിഭാഗം ആരോഗ്യപ്രവർത്തകർക്കും എതിരായ അതിക്രമങ്ങൾക്കു കനത്ത ശിക്ഷ ഉറപ്പാക്കുന്നതിനുള്ളതാണ് നിയമം . ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും എതിരെ ആക്രമണം നടന്നാൽ ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണം . എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതു മുതൽ 60 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണം . വിചാരണ നടപടികൾ ഒരു വർഷത്തിനകം പൂർത്തിയാക്കാനും പരിശ്രമിക്കണം . കാലാവധി നീട്ടാൻ കോടതിക്ക് അധികാരമുണ്ടെങ്കിലും ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ ജില്ലകളിൽ ഓരോ സെഷൻസ് കോടതിയെ സ്പെഷൽ കോടതിയായി നിയോഗിക്കും. പരമാവധി 7 വർഷവും ഒരു ലക്ഷം രൂപ പിഴയുമാണു ശിക്ഷ.