കനത്ത മഴ;രാജസ്ഥാനിൽ 8 പേർ മരിച്ചു

By: 600021 On: Sep 18, 2023, 8:19 PM

രാജസ്ഥാനിലെ ബൻസ്വാര ജില്ലയിൽ അതിശക്തമായ മഴയിൽ എട്ട് പേർ മരിച്ചു. കനത്ത മഴ രാജസ്ഥാനിലെ ജനജീവിതത്തെ ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ദുംഗർപൂർ ജില്ലയിൽ അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. ഇതുകൂടാതെ, പാലി, പ്രതാപ്ഗഡ്, സിരോഹി, ഉദയ്പൂർ, ബൻസ്വാര ജില്ലകളിലെ ചില സ്ഥലങ്ങളിലും കനത്ത മഴ രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ പല ജില്ലകളിലും നദികളും അഴുക്കുചാലുകളും കരകവിഞ്ഞൊഴുകുകയും ജനജീവിതം സ്തംഭിച്ചിരിക്കുകയും ചെയ്തു. ചില ജില്ലകളിൽ വിളകൾക്കും നാശമുണ്ടായിട്ടുണ്ട്. ബൻസ്വാര ഡിവിഷനിലെ പല ഗ്രാമങ്ങളിലും വൈദ്യുതി വിതരണം തകരാറിലായി. തീവണ്ടി ഗതാഗതത്തെയും ബാധിച്ചു.നോർത്ത് വെസ്റ്റേൺ റെയിൽ വേ നാല് ട്രെയിൻ സർവീസുകൾ റദ്ദാക്കി.ഉദയ്പൂര് , സിരോഹി, ജലോര് , പാലി ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില് ഇന്ന് അതിശക്തമായ മഴയ്ക്കും ദുംഗര് പൂരിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില് കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.