മൂന്ന് ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം കാല്‍ഗറി സിറ്റി ഭേദഗതി വരുത്തിയ ഹൗസിംഗ് സ്ട്രാറ്റജിക്ക് അംഗീകാരം നല്‍കി. മൂന്ന് ദിവസങ്ങളിലായി 162 താമസക്കാര്‍ കൗണ്‍സിലുമായി സംസാരിക്കുകയും 1,366 രേഖാമൂലമുള്ള നിവേദനങ്ങള്‍ നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. നഗരത്തില്‍ ഭവന പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രശ്‌നത്തില്‍ കാര്യമായ ഇടപെടല്‍ നടത്തണമെന്ന് ജനങ്ങള്‍ നിരന്തരമായ ആവശ്യം ഉന്നയിച്ചിരുന്നു. അഫോര്‍ഡബിളായ വീട് ലഭ്യമല്ലാത്ത സാഹചര്യത്തില്‍ കാല്‍ഗറിയിലെത്തുന്നവര്‍ നിരവധി ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കുകയായിരുന്നു. ഈ മാസം ആദ്യം പുറത്തിറക്കിയ ഹൗസിംഗ് നീഡ്‌സ് അസസ്‌മെന്റ് റിപ്പോര്‍ട്ട് അനുസരിച്ച് നഗരത്തിലെ വാടക വീട് വാങ്ങാനുള്ള ശരാശരി വരുമാനം 84,000 ഡോളറിലെത്തി.
കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് കമ്മിറ്റി നിര്‍ദ്ദേശിച്ച 21 ഭേദഗതികള്‍ ചര്‍ച്ച ചെയ്തതിന് ശേഷം 12-3 എന്ന വോട്ടിന് അംഗീകരിക്കപ്പെട്ടു. കൗണ്‍സിലര്‍മാരായ ഡാന്‍ മക്ലീന്‍, പീറ്റര്‍ ഡെമോങ്, ഷോണ്‍ ചു എന്നിവര്‍ ഹൗസിംഗ് സ്ട്രാറ്റജിയെ എതിര്‍ത്തു.
Highlights of the amendments
ഭവന രഹിതരായ കുടുംബങ്ങള്‍ക്ക് താല്‍ക്കാലികവും ട്രാന്‍സിഷനലുമായ ഭവനങ്ങള്‍ സ്ഥാപിക്കാന്‍ സിറ്റിയുടെ ഉടമസ്ഥതയില്‍ രണ്ട് സൈറ്റുകളുണ്ടാകുമെന്ന് മേയര്‍ ജ്യോതി ഗോണ്ടെക് അറിയിച്ചു. കൂടാതെ, നഗരത്തിലുടനീളമുള്ള ഭൂമിയുടെ പുനര്‍നിര്‍ണയത്തിനായി ജനങ്ങളുമായി ആശയവിനിമയം നടത്താനും പ്രവര്‍ത്തിക്കാനും സമഗ്രമായ പദ്ധതി ഉണ്ടാകും.
ഓരോ സ്യൂട്ടിനും 10,000 ഡോളര്‍ ഇന്‍സെന്റീവ് നല്‍കിക്കൊണ്ട് സിറ്റി കുറഞ്ഞത് 400 സ്യൂട്ടുകളെങ്കിലും നിര്‍മ്മിക്കും. ഡിഫോള്‍ട്ട്‌സോണിംഗ് റോഹൗസ്-ഗ്രൗണ്ട് ഓറിയന്റഡ്(R-CG) ഡിസ്ട്രിക്റ്റിലേക്ക് മാറ്റും. ഇതോടെ സിംഗിള്‍, സെമി-ഡിറ്റാച്ച്ഡ്, റോ, ടൗണ്‍ഹൗസുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ അനുവദിക്കും.
ആര്‍-സിജിയിലേക്കുള്ള ബ്ലാങ്കറ്റ് റീസോണിംഗിന് പൊതുജന ഇടപെടലും കൗണ്‍സില്‍ ചര്‍ച്ചയും ആവശ്യമാണ്.