ഗ്ലോബല്‍ പെട്രോളിയം കോണ്‍ഗ്രസിന് കാല്‍ഗറിയില്‍ തുടക്കമായി 

By: 600002 On: Sep 18, 2023, 11:34 AM

 


24 ാം ഗ്ലോബല്‍ പെട്രോളിയം കോണ്‍ഗ്രസിന് കാല്‍ഗറിയില്‍ തുടക്കമായി. ബിഎംഒ സെന്ററിലും സ്റ്റാംപീഡ് പാര്‍ക്കിലെ ബിഗ് ഫോര്‍ ബില്‍ഡിംഗുകളിലുമായി അഞ്ച് ദിവസത്തെ കോണ്‍ഫറന്‍സിനാണ് തുടക്കമായത്. സെപ്റ്റംബര്‍ 17 മുതല്‍ 21 വരെ അഞ്ച് ദിവസമാണ് കോണ്‍ഗ്രസ് ചേരുന്നത്. 

ഏറ്റവും വലിയ എണ്ണയുല്‍പ്പാദന, കയറ്റുമതി രാജ്യമെന്ന നിലയ്ക്കും വന്‍തോതിലുള്ള പെട്രോളിയം സ്രോതസ് കൈവശമുള്ള സൗദി അറേബ്യയും ഖത്തര്‍ എനര്‍ജിയും ബിഎംഒയില്‍ ഇടം നേടിയിട്ടുണ്ട്. എനര്‍ജി ട്രാന്‍സിഷന്‍-ദ പാത്ത് ടു നെറ്റ് സീറോ എന്നതാണ് ഈ വര്‍ഷത്തെ കോണ്‍ഗ്രസിന്റെ പ്രധാന ചര്‍ച്ചാ വിഷയം. ലോകരാജ്യങ്ങളിലെ ഊര്‍ജ മേഖല നേരിടുന്ന പ്രതിസന്ധികളും വികസസന സാധ്യതകളും കോണ്‍ഗ്രസില്‍ ചര്‍ച്ചയായേക്കും.