ആപ്ലിക്കേഷനുകളുടെ എണ്ണം കൂടിയെങ്കിലും ബാക്ക്‌ലോഗുകള്‍ കുറയുന്നതായി ഐആര്‍സിസി 

By: 600002 On: Sep 18, 2023, 10:00 AM

 

 

ആപ്ലിക്കേഷനുകള്‍ കൂടുന്നുണ്ടെങ്കിലും പ്രോസസ് ചെയ്യാനുള്ള ആപ്ലിക്കേഷനുകളുടെ ബാക്ക്‌ലോഗ് കുറയുന്നതായി ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ(ഐആര്‍സിസി). ഐആര്‍സിസിയുടെ ഡാറ്റ പ്രകാരം, ജൂലൈ 31 വരെയുള്ള മൊത്തം 2,274,600 അപേക്ഷകളില്‍ 802,600 അപേക്ഷകള്‍ ബാക്ക്‌ലോഗ് ആണ്. എന്നാല്‍ മെയ് മാസത്തിലെ ഡാറ്റയുമായി താരതമ്യം ചെയ്യുമ്പോള്‍ ബാക്ക്‌ലോഗ് കുറഞ്ഞതായി കാണിക്കുന്നു. മെയ് മാസത്തില്‍, 2,248,000 അപേക്ഷകളില്‍ 820,000 അപേക്ഷകളായിരുന്നു ബാക്ക്‌ലോഗ് ആയിരുന്നത്. സമ്മര്‍ സീസണില്‍ സാധാരണയായി അപേക്ഷകളില്‍ പ്രത്യേകിച്ച്, സ്റ്റഡി പെര്‍മിറ്റ്, വര്‍ക്ക് പെര്‍മിറ്റ്, വിസിറ്റര്‍ വിസ എന്നിവയില്‍ വര്‍ധന കാണുന്നതിനാല്‍ ബാക്ക്‌ലോഗ് കുറയുന്നത് ശ്രദ്ധേയമാണെന്നും ഐആര്‍സിസി പറയുന്നു.  

സര്‍വീസ് സ്റ്റാന്‍ഡേര്‍ഡുകള്‍ക്ക് അനുസൃതമായി ഒരു അപേക്ഷ പ്രോസസ് ചെയ്യുകയും അന്തിമമാക്കുകയും ചെയ്തില്ലെങ്കില്‍ അത് ബാക്ക്‌ലോഗ് ആയി പരിഗണിക്കും. ഒരു അപേക്ഷ പ്രോസസ് ചെയ്യുന്നതിന് ഐആര്‍സിസി എടുക്കുന്ന ശരാശരി സമയ ദൈര്‍ഘ്യമാണ് സര്‍വീസ് സ്റ്റാന്റേര്‍ഡ്. ആപ്ലിക്കേഷന്‍ തരം അനുസരിച്ച് ഇത് വ്യത്യാസപ്പെടാം.