കിട്ടാക്കടം വര്‍ധിച്ചതിനെ തുടര്‍ന്ന് റീട്ടെയ്ല്‍ ഓഫ് ഫിനാന്‍സ് ബിസിനസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ബാങ്ക് ഓഫ് മോണ്‍ട്രിയല്‍(ബിഎംഒ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ്). ഈ തീരുമാനം കാനഡയിലും യുഎസിലും പിരിച്ചുവിടലുകള്‍ക്ക് കാരണമാകുമെന്നും ബാങ്ക് ഓഫ് മോണ്‍ട്രിയല്‍ വ്യക്തമാക്കി. ജൂലൈ 31 ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ കിട്ടാക്കടം മൂന്നിരട്ടിയായി വര്‍ധിച്ച് 492 മില്യണ്‍ ഡോളറിലെത്തിയിരുന്നു.
റീട്ടെയ്ല്‍ ലൈനില്‍, ബാങ്കിന്റെ ക്രെഡിറ്റ് നഷ്ടം 800 ശതമാനം ഉയര്‍ന്ന് 81 മില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ പാദത്തില്‍ പിരിച്ചുവിടലുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് മൊത്തം 223 മില്യണ്‍ ഡോളര്‍ പ്രീ-ടാക്‌സായി വിനിയോഗിച്ചിരുന്നു. എന്നാല്‍ പിരിച്ചുവിട്ട ജീവനക്കാരുടെ എണ്ണം ബാങ്ക് വെളിപ്പെടുത്തിയിട്ടില്ല.