എൻ.എസ്സ്. എസ്സ് ഓഫ് എഡ്മന്റണിന്റെ 'ഓണം ഫെസ്റ്റ് 2023' ഗംഭീരമായി 

By: 600094 On: Sep 18, 2023, 4:30 AM

എഡ്മന്റൺ :  എൻ.എസ്സ്. എസ്സ് ഓഫ് എഡ്മന്റണിന്റെ ഈ വർഷത്തെ ഓണാഘോഷം " ഓണം ഫെസ്റ്റ് 2023" യെല്ലോ ബേർഡ് കമ്മ്യൂണിറ്റി സെന്ററിൽ മുതിർന്ന അംഗം ശ്രീമതി. തുളസി പണിക്കർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.  പ്രസിഡന്റ്‌ ശ്രീകാന്ത് മഠത്തിൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ശ്രീ മോഹനൻ കൊമ്പാലതൊടി, ജോയിന്റ് സെക്രട്ടറി ജി. രാജീവ്‌ നായർ, ബോർഡ് അംഗങ്ങൾ ആയ ശ്രീ സതീഷ് മേനോൻ, ശ്രീ രഘുറാം മഠത്തിൽ എന്നിവർ ആശംസയും ജനറൽ സെക്രട്ടറി ശ്രീ. ജയകൃഷ്ണൻ മോഹനൻ നായർ നന്ദിയും പറഞ്ഞു.

തുടർന്നു വിഭവ സമൃദ്ധമായ ഓണ സദ്യയും വിവിധ കലാപരിപാടികളും അരങ്ങേറി. പരിപാടിയിൽ പങ്കെടുത്ത എല്ലാ കലാകാരന്മാർക്കും മന്നം മെമ്മൊറിയൽ മൊമെന്റോ നൽകി ആദരിച്ചു.  ശ്രീ.ബിനോജ് മേനോൻ, സിന്ധു രഘുറാം, സുപ്രിയ രാജേഷ്, വിനീത ബിനോജ്, ജിഷ നെച്ചിയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.