സംസ്ഥാനത്ത് നാലിടങ്ങളിലെ വൈറോളജി ലാബുകളില്‍ നിപ പരിശോധന നടത്താനും സ്ഥിരീകരിക്കാനുമുള്ള സംവിധാനമുണ്ടെന്നും പരിശോധനകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കാനും ശക്തമാക്കാനും സാധിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം തോന്നയ്ക്കല്‍, കോഴിക്കോട്, ആലപ്പുഴ, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, പൂനെ എന്‍.ഐ.വി മൊബൈല്‍ ലാബ് തുടങ്ങിയ ഇടങ്ങളിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. അതീവ സങ്കീര്‍ണവും അപകടകരവുമായ വൈറസായതിനാല്‍ ഐ.സി.എം.ആറിന്റെ അംഗീകാരമുള്ള ലാബുകള്‍ക്ക് മാത്രമേ നിപ പരിശോധന നടത്താന്‍ കഴിയുകയുള്ളൂ.പി.സി.ആര്‍ അല്ലെങ്കില്‍ റിയല്‍ ടൈം പി.സി.ആര്‍ ഉപയോഗിച്ചുള്ള ലബോറട്ടറി പരിശോധന നടത്തിയാണ് നിലവിൽ നിപ വൈറസ് രോഗബാധ കണ്ടെത്തുന്നത്.