ബ്രസീലിൽ വിമാനാപകടം; മുഴുവൻ യാത്രക്കാരും കൊല്ലപ്പെട്ടു.

By: 600021 On: Sep 17, 2023, 8:19 PM

ബ്രസീലിലെ വിനോദസഞ്ചാര കേന്ദ്രമായ ബാഴ്‌സെലോസിലെ ആമസോണിൽ വിമാനം തകർന്നുവീണ് 14 പേർ കൊല്ലപ്പെട്ടു. ബ്രസീലിയൻ എയർക്രാഫ്റ്റ് നിർമ്മാതാക്കളായ എംബ്രയർ നിർമ്മിച്ച ഇരട്ട എഞ്ചിൻ വിമാനമായ EMB-110 വിമാനമാണ് തകർന്നുവീണത്. ശനിയാഴ്ച സംസ്ഥാന തലസ്ഥാനമായ മനൗസിൽ നിന്ന് ബാഴ്‌സലോസിലേക്ക് പോവും വഴി ഉണ്ടായ അപകടത്തിൽ 12 യാത്രക്കാരും രണ്ട് ജീവനക്കാരും മരിച്ചെന്ന് ആമസോണസ് സ്റ്റേറ്റ് ഗവർണർ വിൽസൺ ലിമ അറിയിച്ചു. അപകടത്തിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്നും സ്‌പോർട്‌സ് ഫിഷിംഗിനായി പോകുന്ന യാത്രക്കാരാണ് കൊല്ലപ്പെട്ടതെന്നും സുരക്ഷാ സെക്രട്ടറി വിനീഷ്യസ് അൽമേഡ അറിയിച്ചു.