എഴുത്തുകാരനും മഹാരാജാസ് കോളേജില്‍ അധ്യാപകനുമായിരുന്ന പ്രൊഫ. സി.ആര്‍. ഓമനക്കുട്ടന്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു 80 വയസ്സായ അദ്ദേഹത്തിൻ്റെ അന്ത്യം. മഹാരാജാസ് കോളേജില്‍ 23 വര്‍ഷംഅധ്യാപകനായിരുന്ന അദ്ദേഹം ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവും സിനിമാമാസിക, ഗ്രന്ഥലോകം, പ്രഭാതം എന്നീ പത്രമാസികകളില്‍ സബ് എഡിറ്ററുമായിരുന്നു. ശ്രീഭൂതനാഥവിലാസം നായര്‍ ഹോട്ടല്‍ എന്ന കൃതിയ്ക്ക് 2010-ല്‍ ഹാസ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റി, ചലച്ചിത്ര വികസന.കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ്, പബ്ലിക് റിലേഷന്‍സില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം ഭരണസമിതി, കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് ഉപദേശക സമിതി, മഹാത്മാഗാന്ധി സര്‍വകലാശാല പാഠ്യപദ്ധതി പരിഷ്‌കരണ സമിതി എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ ഹേമലത, ചലച്ചിത്ര സംവിധായകന്‍ അമല്‍ നീരദ് മകനാണ്. മകള്‍ അനുപ മഹാരാജാസ് കോളേജിൽ അധ്യാപികയാണ്. ചലച്ചിത്രതാരം ജ്യോതിര്‍മയി, തിരക്കഥാകൃത്ത് ഗോപന്‍ ചിദംബരം എന്നിവരാണ് മരുമക്കൾ.