ഇന്ത്യൻ പ്രതിരോധമേഖലയ്ക്ക് കരുത്ത് പകരാൻ ആത്മനിർഭർ ഭാരതിന്റെ ഭാഗമായി കൂടുതൽ ആയുധങ്ങൾ വാങ്ങാനുള്ള 45,000 കോടി രൂപയുടെ പദ്ധതിക്കും ഇന്ത്യൻ നേവിക്കായി നെക്സ്റ്റ് ജെനറേഷൻ സർവെ വെസലുകൾ വാങ്ങുന്നതിനും ഡിഫൻസ് അക്വിസിഷൻ കൗൺസിലിൻ്റെ (ഡിഎസി) അംഗീകാരം. 60 ശതമാനം ഭാഗങ്ങളും തദ്ദേശീയമായി നിർമിക്കുന്ന വിമാനത്തിൻ്റെ അത്യാധുനിക സംവിധാനങ്ങൾ നിർമിക്കുന്നത് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ആണ്. ഇതോടെ 12 എസ്‌യു–30, എംകെഐ ഫൈറ്റർ ജെറ്റുകൾ, ദ്രുവാസ്ത്ര മിസൈൽ, ഡ്രോണിയർ എയർ ക്രാഫ്റ്റ്, ലൈറ്റ് ആർമഡ് മൾട്ടി പർപസ് വെഹിക്കിൾ (എൽഎംവി), ഇന്റഗ്രേറ്റഡ് സർവയലൻസ് ആൻഡ് ടാർഗെറ്റിങ് സിസ്റ്റം (ഐഎസ്എടി–എസ്) എന്നിവയും സേനയുടെ ഭാഗമാകും.ഹൈഡ്രോഗ്രാഫിക് ഓപ്പറേഷൻസ് ഉൾപ്പെടെ നടത്താൻ സാധിക്കുന്ന സംവിധാനം അടങ്ങുന്ന 9 പദ്ധതികൾക്കാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ സമിതി അംഗീകാരം നൽകിയത്.