കാനഡ–ഇന്ത്യ സ്വതന്ത്രവ്യാപാര കരാർ ചർച്ചകൾ നിർത്തിവച്ചു

By: 600021 On: Sep 16, 2023, 4:05 PM

നയതന്ത്രബന്ധം മോശമാകുന്നതിനെ തുടർന്ന് ഇന്ത്യയും കാനഡയും സ്വതന്ത്രവ്യാപാര കരാറിലുള്ള ചർച്ചകൾ നിർത്തിവച്ചു. രാഷ്ട്രീയ വിഷയങ്ങളിലെ ഭിന്നത പരിഹരിച്ച ശേഷം ചർച്ചകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. മൂന്ന് മാസങ്ങൾക്ക് മുൻപാണ് ഇരുരാജ്യങ്ങളും ഉഭയകക്ഷി കരാർ ഒപ്പുവയ്ക്കാൻ ഒരുങ്ങുന്നതായി പ്രഖ്യാപിച്ചത്. ജി20 ഉച്ചകോടിക്കെതിരായ ഖലിസ്ഥാൻ വിഷയത്തിലും ഇന്ത്യ വിരുദ്ധ നീക്കം തടയുന്നതിലെ അലംഭാവത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയോട് പ്രതികരിച്ചിരുന്നു.