രണ്ടാം പാദത്തില്‍ കാനഡയിലെ ഏറ്റവും ശരാശരി ഉപഭോക്തൃ കടം ആല്‍ബെര്‍ട്ടയില്‍: റിപ്പോര്‍ട്ട് 

By: 600002 On: Sep 16, 2023, 2:28 PM

 

 

ഈ വര്‍ഷം രണ്ടാം പാദത്തില്‍ കാനഡയിലെ ഏറ്റവും ശരാശരി ഉപഭോക്തൃ കടം ആല്‍ബെര്‍ട്ടയിലെന്ന് ഇക്വിഫാക്‌സ് കണ്‍സ്യൂമര്‍ ട്രെന്‍ഡ്‌സ് റിപ്പോര്‍ട്ട്. ഏറ്റവും ഉയര്‍ന്ന ശരാശരി മോര്‍ട്ട്‌ഗേജ് ഇതര കടം 24,439 ഡോളറായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കാനഡയില്‍ മറ്റിടങ്ങളില്‍ 10 ശതമാനത്തിലധികം കുറവാണ് രേഖപ്പെടുത്തിയത്. 21,131 ഡോളറാണ് രേഖപ്പെടുത്തിയത്. 

പ്രധാന കനേഡിയന്‍ നഗരങ്ങളായ കാല്‍ഗറി, എഡ്മന്റണ്‍ എന്നിവടങ്ങളില്‍ യഥാക്രമം 24,143 ഡോളര്‍,  23,732 ഡോളര്‍ എന്നിങ്ങനെയാണ് മോര്‍ട്ട്‌ഗേജ് കടം. ഫോര്‍ട്ട് മക്മുറെയിലെ താമസക്കാരുടെ ശരാശരി നോണ്‍-മോര്‍ട്ട്‌ഗേജ് കടം 37,549 ഡോളര്‍ ആണെന്ന് റിപ്പോര്‍ട്ടില്‍ കണ്ടെത്തി.