പുതുപ്പള്ളിയിലെ വിജയം കാനഡയിലും ആഘോഷിച്ചു

By: 600007 On: Sep 16, 2023, 1:03 PM

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാറിന്റെ നിര്യാണത്തെ തുടർന്ന് പുതുപ്പള്ളി നിയമസഭ മണ്ഡലത്തിൽ നടന്ന ഉപ തെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ നേടിയ വമ്പിച്ച വിജയത്തിൽ കേക്ക് മുറിച്ചു കൊണ്ട് ഐഒ സി കാനഡ കേരള ചാപ്റ്റർ അംഗങ്ങളും ഭാരവാഹികളും കാനഡയിലെ ബ്രാംപ്ടണിൽ വെച്ച് ചാണ്ടി ഉമ്മന്റെ വിജയം ആഘോഷിച്ചു.

പ്രസിഡന്റ്‌ റിനിൽ മക്കോരം വീട്ടിൽ, ജനറൽ സെക്രട്ടറി ബേബിലൂക്കോസ് കോട്ടൂർ, ട്രഷറർ സന്തോഷ്‌ പോൾ എന്നിവരുടെ നേത്രത്വത്തിലാണ് കേക്ക് മുറിച്ചുകൊണ്ട് വിജയം ആഘോഷിച്ചത്. കേരളത്തിൽ സിപിഎമ്മിന്റെ ദുർഭരണത്തിനു എതിരെയുള്ള വിധിഎഴുത്താണ് ഇതെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ അറുകൊല ഭരണത്തിന് കേരളത്തിലെ ജനങളുടെ താക്കീതാണ് പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് ഫലമെന്നും ഐഒസി കാനഡ കേരള ചാപ്റ്ററിന്റെ പ്രസിഡന്റ് റിനിൽ മക്കോരം വീട്ടിൽ പറഞ്ഞു.

ബേബിലൂക്കോസ് കോട്ടൂരിന്റെയും, സന്തോഷ്‌ എൻ പോളിന്റെയും ഇടിമുഴക്കം പോലുള്ള മുദ്രാവാക്യം വിളിയുടെ ശബ്ദത്തോടയാണ് പുതുപ്പള്ളി MLA ചാണ്ടി ഉമ്മന് ഐഒ സി കാനഡ കേരള ചാപ്റ്റർ അംഗങ്ങൾ അഭിവാദ്യങ്ങൾ അർപ്പിച്ചത്.

ഉമ്മൻ ചാണ്ടി സാറിന്റെ പാവന സ്മരണയ്ക്ക് മുന്നിൽ കണ്ണീരോടെ പ്രണാമം അർപ്പിച്ചുകൊണ്ടാണ് അംഗങ്ങൾ പിരിഞ്ഞുപോയത്.

വിജയാഘോഷത്തിൽ അഫ്സൽ, സിറിൽ ജോണി, സോണി എം നിധിരി, ജോജു അഗസ്റ്റിൻ, അശ്വിൻ, ബേസിൽ, അരുൺ, നോബി ജോസഫ്, ജോമോൻ എന്നിവർ പങ്കെടുത്തു.