ഫോര്‍ഡ് മോട്ടോര്‍ കമ്പനിയുമായുള്ള കരാര്‍ ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ലെന്നും അതിനാല്‍ ഓട്ടോ തൊഴിലാളികളുടെ പണിമുടക്കിന്റെ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്നും യൂണിഫോര്‍. എന്നാല്‍ യുഎസ് ഓട്ടോ തൊഴിലാളികള്‍ ജോലിയില്‍ നിന്ന് പിന്മാറുകയും പണിമുടക്കിലേക്ക് നീങ്ങുമെന്നുമുള്ള സൂചനകള്‍ വന്നതോടെ കനേഡിയന്‍ ഓട്ടോ സെക്ടറില്‍ ഉടന്‍ തന്നെ തിരിച്ചടിയുണ്ടാകുമെന്ന് വിദഗ്ധര്‍ പറയുന്നു. സമരം പ്രഖ്യാപിച്ചാല്‍ കനേഡിയന്‍ വിതരണക്കാരെ സാരമായി ബാധിച്ചേക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
കമ്പനിയുമായുള്ള ചര്‍ച്ചകള്‍ ഒരു തരത്തിലും സ്തംഭിച്ചിട്ടില്ലെന്നും നിലവിലെ കരാര്‍ അവസാനിക്കുന്ന തിങ്കളാഴ്ച വരെ കരാറിലെത്താന്‍ യൂണിയന് സമയമുണ്ടെന്നും അതിന് ശേഷം സമരം പ്രഖ്യാപിച്ചേക്കാമെന്നും യൂണിയന്‍ പ്രസിഡന്റ് ലാന പൈന്‍ പറഞ്ഞു.
അതേസമയം, ഡെട്രോയിറ്റ് ത്രീ വാഹന നിര്‍മ്മാതാക്കളില്‍ ഓരോന്നിനും ഒരോ പ്ലാന്റ് ലക്ഷ്യമിട്ട് 13,000 യുഎസ് ഓട്ടോ തൊഴിലാളികള്‍ വെള്ളിയാഴ്ച പണിമുടക്ക് ആരംഭിച്ചതായി യൂണിയന്‍ വ്യക്തമാക്കി.