സൈബര്‍ ആക്രമണം: കാനഡയിലുടനീളം സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായി 

By: 600002 On: Sep 16, 2023, 11:22 AM

 

 

സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് കാനഡയിലുടനീളം സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായി. മാനിറ്റോബ, പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് എന്നീ പ്രവിശ്യകളിലെയും നുനാവുട്ട്, യൂകോണ്‍ എന്നീ ടെറിട്ടറികളിലെയും സര്‍ക്കാര്‍ വെബ്‌സൈറ്റുകളാണ് നിശ്ചലമായത്. സൈബര്‍ ആക്രമണം നേരിട്ടതായി അധികൃതര്‍ സ്ഥിരീകരിച്ചു. വിവിധ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ സൈബര്‍ ആക്രമണത്തില്‍ പ്രവര്‍ത്തനരഹിതമായി അധികൃതര്‍ പറഞ്ഞു. സെപ്തംബര്‍ 14 നാണ് സൈബര്‍ ആക്രമണമുണ്ടായത്. അന്ന് വൈകിട്ടോടെ വെബ്‌സൈറ്റ് വീണ്ടെടുത്തതായി യുക്കോണ്‍ സര്‍ക്കാര്‍ വ്യക്തമാക്കി. 

അതേസമയം, വെബ്‌സൈറ്റ് തകരാര്‍ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ടതാണെന്ന് സൂചനകളൊന്നുമില്ലെന്നും തടസ്സത്തിന്റെ കാരണം നെറ്റ്‌വര്‍ക്ക്, സെര്‍വര്‍ ഇന്‍ഫ്രാസ്ട്രക്ചറുമായി ബന്ധപ്പെതാണെന്നും സര്‍ക്കാര്‍ വക്താവ് കൂട്ടിച്ചേര്‍ത്തു.