ലിബിയയിലെ പ്രളയം: 5 മില്യണ്‍ ഡോളര്‍ ധനസഹായം പ്രഖ്യാപിച്ച് കാനഡ 

By: 600002 On: Sep 16, 2023, 10:49 AM

 

 

പ്രളയം വന്‍ ദുരന്തം വിതച്ച ലിബിയയ്ക്ക് 5 മില്യണ്‍ ഡോളര്‍ ധനസഹായം പ്രഖ്യാപിച്ച് കാനഡ. യുഎന്‍ ഏജന്‍സികള്‍, റെഡ് ക്രോസ് തുടങ്ങിയ ഗ്രൂപ്പുകള്‍ വഴി വടക്കുകിഴക്കന്‍ ലിബിയയ്ക്ക് അടിയന്തര ആരോഗ്യ പരിചരണവും വെള്ളവും പാര്‍പ്പിടവും നല്‍കാന്‍ പണം സഹായിക്കുമെന്ന് ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് മിനിസ്റ്റര്‍ അഹമ്മദ് ഹുസൈന്‍ പറഞ്ഞു. 

ഇതുവരെ 11,300 ഓളം പേരാണ് പ്രളയത്തില്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. 20000 ത്തോളം പേരെ കാണാതായി. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളില്‍ ഏകദേശം എത്ര പേര്‍ താമസിച്ചിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് മരിച്ചവരുടെ കണക്കെടുപ്പ്. 

കനത്ത മഴയെ തുടര്‍ന്ന് രണ്ട് ഡാമുകള്‍ തകര്‍ന്നാണ് കഴിഞ്ഞ ശനിയാഴ്ച ഡെര്‍നയില്‍ പ്രളയമുണ്ടായത്. നഗരത്തിലെ പ്രധാന പാലങ്ങളും തകര്‍ന്നു.