ഇ കോളി ബാധ: കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ആല്‍ബെര്‍ട്ട സര്‍ക്കാര്‍ 

By: 600002 On: Sep 16, 2023, 9:59 AM

 


കാല്‍ഗറിയില്‍ ഡേകെയറുകളില്‍ ഇ കോളി ബാധിച്ച് ചികിത്സയിലുള്ള കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം വാഗ്ദാനം ചെയ്ത് ആല്‍ബെര്‍ട്ട സര്‍ക്കാര്‍. ഓരോ കുടുംബങ്ങള്‍ക്കും ഒറ്റത്തവണയായി 2000 ഡോളര്‍ നല്‍കുമെന്ന് പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് പറഞ്ഞു. ഒറ്റത്തവണ പേയ്‌മെന്റുകള്‍ക്ക് ഏകദേശം 2.5 മില്യണ്‍ ഡോളര്‍  ചെലവാകുമെന്ന് ആല്‍ബെര്‍ട്ട ചില്‍ഡ്രന്‍ ആന്‍ഡ് ഫാമിലി സര്‍വീസസ് വ്യക്തമാക്കി. 

രോഗം ബാധിച്ച കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ജോലിയില്‍ നിന്നും വിട്ടുനിന്ന് കുട്ടികളെ പരിപാലിക്കേണ്ടതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഡാനിയേല്‍ സ്മിത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

തങ്ങള്‍ നേരിടുന്ന സാഹചര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ച് ആസുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ മാതാപിതാക്കള്‍ പ്രീമിയര്‍ക്ക് തുറന്ന കത്ത് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്.