കാനഡയില്‍ കൂടുതല്‍ നഴ്‌സുമാര്‍ പബ്ലിക് ഹെല്‍ത്ത് കെയര്‍ വിടുന്നു: നഴ്‌സസ് യൂണിയന്‍ 

By: 600002 On: Sep 15, 2023, 3:09 PM

 


കാനഡയില്‍ കൂടുതല്‍ നഴ്‌സുമാര്‍ പബ്ലിക് ഹെല്‍ത്ത് കെയര്‍ വിട്ടുപോകുന്നതായി നഴ്‌സസ് യൂണിയനുകള്‍.  ഇതിനെ 'അപകടകരമായ പ്രവണത' എന്ന് കനേഡിയന്‍ ഫെഡറേഷന്‍ ഓഫ് നഴ്‌സസ് യൂണിയന്‍സ്(CNFU)  വിശേഷിപ്പിക്കുന്നു. കൂട്ടത്തോടെ ഹെല്‍ത്ത് കെയര്‍ മേഖലയില്‍ നിന്നുള്ള നഴ്‌സുമാരുടെ കൊഴിഞ്ഞുപോക്കിനെ സംബന്ധിച്ച് പഠനമാരംഭിച്ചതായി യൂണിയനുകള്‍ പറയുന്നു. നഴ്‌സുമാരുടെ കുറവ് പൊതുജനാരോഗ്യ സംവിധാനത്തെ ബാധിക്കുന്നതായി യൂണിയന്‍ വ്യക്തമാക്കുന്നു.

വന്‍ തുക ശമ്പളമായി  വാഗ്ദാനം ചെയ്യുന്ന സ്വകാര്യ ഏജന്‍സികളില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണ് നഴ്‌സുമാര്‍. ഇതിനായി രാജ്യത്തുടനീളമുള്ള പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍ പെര്‍മനന്റ് പൊസിഷനുകളും, ബെനിഫിറ്റുകളും, പെന്‍ഷനുകളും ഉപേക്ഷിക്കുകയാണെന്നും യൂണിയനുകള്‍ ചൂണ്ടിക്കാണിക്കുന്നു.