ഒന്റാരിയോയില്‍ ആയിരക്കണക്കിന് ആശുപത്രി ജീവനക്കാരും കിടക്കകളും എത്തിയില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന് യൂണിയന്‍ 

By: 600002 On: Sep 15, 2023, 2:50 PM

 

 

അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ പ്രവിശ്യയില്‍ ആയിരക്കണക്കിന് ആശുപത്രി ജീവനക്കാരും കിടക്കകളും എത്തിയില്ലെങ്കില്‍ ഒന്റാരിയോയിലെ ആശുപത്രികള്‍ നേരിടുന്ന പ്രതിസന്ധി രൂക്ഷമാകുമെന്ന് 40,000 ആശുപത്രി ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയന്‍. 'The Hospital Crisis: No Capacity, No Plan, No End' എന്ന റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകളിലാണ് പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്തതത്. 

പ്രവിശ്യയിലെ വൃദ്ധരുടെയും വര്‍ധിച്ചുവരുന്ന ജനസംഖ്യയും വേണ്ടത്ര പരിപാലിക്കുന്നതിനായി, അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഒന്റാരിയോ ബെഡ് കപ്പാസിറ്റിയും സ്റ്റാഫിംഗ് ലെവലും 22 ശതമാനം വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് യൂണിയന്‍ വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഏകദേശം 8,170 ആശുപത്രി കിടക്കകള്‍ കൂടി കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്, കൂടാതെ 60,000 ജീവനക്കാരെ കൂടി നിയമിക്കേണ്ടതുണ്ടെന്നും യൂണിയന്‍ പറയുന്നു. ടൊറന്റോയില്‍ മാത്രം 2,270 ആശുപത്രി കിടക്കകള്‍ കൂട്ടിച്ചേര്‍ക്കണമെന്നും 11,960 ആശുപത്രി ജീവനക്കാരെ കൂടി കൊണ്ടുവരേണ്ടതെന്നും യൂണിയന്‍ പറഞ്ഞു.