കാനഡയിലെ ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞു: ഹെല്‍ത്ത് റിപ്പോര്‍ട്ട് 

By: 600002 On: Sep 15, 2023, 12:51 PM

 


കാനഡയിലെ ജനങ്ങളുടെ ആരോഗ്യ സ്ഥിതി വിശകലനം ചെയ്യുന്ന പുതിയ ഹെല്‍ത്ത് റിപ്പോര്‍ട്ട് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പുറത്തിറക്കി. പാന്‍ഡെമിക്കിന് ശേഷം കനേഡിയന്‍ പൗരന്മാരുടെ ആരോഗ്യം മെച്ചപ്പെട്ടു വരുന്നുണ്ടെങ്കിലും മാനസികാരോഗ്യം, വിട്ടുമാറാത്ത അസുഖങ്ങള്‍, ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍മാരുടെ ലഭ്യതക്കുറവ് എന്നീ പ്രശ്‌നങ്ങള്‍ ചിലര്‍ നേരിടുന്നുണ്ടെന്ന് 'ഹെല്‍ത്ത് ഓഫ് കനേഡിയന്‍സ്' റിപ്പോര്‍ട്ടില്‍  ചൂണ്ടിക്കാട്ടുന്നു. കനേഡിയന്‍ പൗരന്മാരുടെ ആയുര്‍ദൈര്‍ഘ്യം കുറയുന്നുവെന്നതാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. കോവിഡ് പാന്‍ഡെമിക് സമയത്ത് ശേഖരിച്ച ഡാറ്റയില്‍ ആയുര്‍ദൈര്‍ഘ്യത്തിന്റെ കുറവ് എത്രത്തോളം ആഘാതം സൃഷ്ടിച്ചുവെന്ന് സൂചിപ്പിക്കുന്നു. 

1980 കള്‍ മുതല്‍ സ്ഥിരമായ നിലയിലുണ്ടായ കനേഡിയന്‍ ജനതയുടെ ആയുര്‍ദൈര്‍ഘ്യം 2020 ലും 2021 ലും കുറയാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പാന്‍ഡെമിക് കൂടാതെ മരണനിരക്ക്, ലഹരിവസ്തുക്കളുടെ ഉപയോഗം തുട
ങ്ങിയവ ആയുര്‍ദൈര്‍ഘ്യത്തില്‍ഇടിവ് ഉണ്ടാക്കാനുള്ള കാരണമായി. 2020 ല്‍ 81.7 ആയിരുന്ന ബെര്‍ത്ത് ലൈഫ് എക്‌സ്‌പെക്റ്റന്‍സി 2021 ല്‍ 81.6 ആയി കുറഞ്ഞു. സ്ത്രീകളേക്കാള്‍ പുരുഷന്മാരിലാണ് ആയുര്‍ദൈര്‍ഘ്യം കുറവ് രേഖപ്പെടുത്തിയത്. മാനസികാരോഗ്യം, അര്‍ബുദങ്ങള്‍, കനേഡിയന്‍ യുവാക്കള്‍ക്കിടയില്‍ ഫിസിക്കല്‍ ആക്റ്റിവിറ്റികളിലുണ്ടായ കുറവ് തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ടില്‍ വിശകലനം ചെയ്തിട്ടുണ്ട്. 

റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം https://www150.statcan.gc.ca/n1/pub/82-570-x/82-570-x2023001-eng.htm  എന്ന ലിങ്കില്‍ ലഭ്യമാണ്.