കാനഡയില്‍ നിര്‍മാണത്തിലിരിക്കുന്ന പുതിയ വാടക കെട്ടിടങ്ങളുടെ ജിഎസ്ടി നീക്കം ചെയ്യുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ലിബറലുകളെ അധികാരത്തിലെത്തിച്ച 2015 ലെ തെരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്ത പദ്ധതികളില്‍ ഒന്നാണിത്. ലണ്ടനില്‍ നടന്ന മൂന്ന് ദിവസത്തെ കോക്കസ് റിട്രീറ്റിന് ശേഷം മാധ്യമപ്രവര്‍ത്തകരുമായിസംസാരിക്കുകയായിരുന്നു അദ്ദേഹം.
കാനഡയില്‍ ഭക്ഷ്യവില സ്ഥിരപ്പെടുത്തുന്നതിന് താങ്ക്‌സ്ഗിവിംഗ് വഴി പദ്ധതി ആവിഷ്‌കരിക്കാന്‍ ഇന്‍ഡസ്ട്രി മിനിസ്റ്റര്‍ ഫ്രാന്‍സ്വാ-ഫിലിപ്പ് ഷാംപെയ്ന്‍ ഗ്രോസറി കമ്പനികളോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യവില സ്ഥിരപ്പെടുത്തുന്നതിന് ഗ്രോസറി കമ്പനികളെ നിര്‍ബന്ധിക്കുന്നതിന് നികുതി നടപടികള്‍ ഏര്‍പ്പെടുത്തുന്നത് ഫെഡറല്‍ സര്‍ക്കാര്‍ തള്ളിക്കളയില്ലെന്നും ട്രൂഡോ കൂട്ടിച്ചേര്‍ത്തു.