അഞ്ച്ദിവസത്തെ പ്രത്യേക പാർലമെന്റ് സമ്മേളനം തിങ്കളാഴ്ച്ച ആരംഭിയ്ക്കും. സമ്മേളനത്തിന്റെ ആദ്യ ദിവസം സംവിധാൻ സഭയിൽ നിന്ന് ആരംഭിക്കുന്ന 75 വർഷത്തെ പാർലമെന്ററി യാത്ര - നേട്ടങ്ങൾ, അനുഭവങ്ങൾ, ഓർമ്മകൾ, പഠനങ്ങൾ എന്നിവയെക്കുറിച്ചു ലോകസഭ ചർച്ച ചെയ്യുമെന്ന് പാർലമെന്ററി കാര്യ മന്ത്രാലയം അറിയിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെയും നിയമിക്കുന്നതിനുമുള്ള ബിൽ ഗവണ്‍മെന്‍റ് തയ്യാറാക്കിയിട്ടുണ്ട്. അഭിഭാഷക ഭേദഗതി ബിൽ, ആനുകാലികങ്ങളുടെ പ്രസ് ആൻഡ് രജിസ്ട്രേഷൻ ബിൽ, പോസ്റ്റ് ഓഫീസ് ബിൽ എന്നിവയും സമ്മേളനത്തിൽ ചർച്ചയാവും.