കോഴിക്കോട് ജില്ലയിൽ നിപ ബാധിതർ നാലായി ; പ്രതിരോധ പ്രവർത്തനങ്ങളിൽ സന്നദ്ധ സേവകരുടെ സഹായം തേടുമെന്ന് മുഖ്യമന്ത്രി

By: 600021 On: Sep 14, 2023, 4:44 PM

കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി നിപ്പ വൈറസ് സ്ഥിരീകരിച്ചു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകനാണ് രോഗം സ്ഥിരീകരിച്ചത് ഇതോടെ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്നായി. ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലെ 789 പേരെ തിരിച്ചറിഞ്ഞു. നിലവിൽ വൈറസ് ബാധിതരുമായി സമ്പർക്കം ഉണ്ടായ ഹൈ-റിസ്ക് വിഭാഗത്തിൽ നാലുപേർ സ്വകാര്യ ആശുപത്രിയിലും, നേരിട്ട് സമ്പർക്കം ഇല്ലാത്ത 13 പേർ മെഡിക്കൽ കോളേജ് ആശുപത്രിയിലും നിരീക്ഷണത്തിലാണ്. നിപ സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചു.313 വീടുകളിൽ സർവേ നടത്തി. വയറസ്സിൻ്റെ ഉറവിടം കണ്ടെത്താൻ പരിശോധനകൾ തുടരുകയാണ്. പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ആദ്യ കേന്ദ്ര സംഘം ജില്ലയിലെത്തി. നിലവിൽ ഒൻപത് പഞ്ചായത്തുകളാണ് കണ്ടെയിൻമെൻ്റ് സോ സോ പ്രഖ്യാപിച്ചിട്ടുള്ളത്.അതേസമയം, വയറസ് പ്രതിരോധത്തിൻ്റെ ഭാഗമായി ഐസോലേഷനിൽ കഴിയുന്നവരെ സഹായിക്കാൻ വോളൻ്റിയർ സേവനം ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. രണ്ട് പ്രഭവ കേന്ദ്രങ്ങൾ ഉണ്ടെന്നും ഇതിൻ്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിലെ വാർഡുകളിൽ പ്രാദേശികമായ സന്നദ്ധ പ്രവർത്തകരുടെ സേവനം ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.