ബീസിയില്‍ ഫാള്‍ സീസണ്‍ അസാധാരണമാകും; ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥ നേരിടും: മുന്നറിയിപ്പ് നല്‍കി അധികൃതര്‍ 

By: 600002 On: Sep 14, 2023, 11:50 AM

 

 

ചൂടുള്ളതും വരണ്ടതുമായ അവസ്ഥ തുടരുമെന്നതിനാല്‍ ഫാള്‍ സീസണില്‍ അസാധാരണമായ കാലാവസ്ഥയായിരിക്കും ബ്രിട്ടീഷ് കൊളംബിയയിലെ ജനങ്ങള്‍ നേരിടാന്‍ പോകുന്നതെന്ന് മുന്നറിയിപ്പ് നല്‍കി അധികൃതര്‍. നിലവില്‍ കത്തിക്കൊണ്ടിരിക്കുന്ന കാട്ടുതീ അണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കനത്ത ചൂടും കാറ്റും തിരിച്ചടിയാകുന്നുണ്ട്. കാട്ടുതീ രൂക്ഷമായതിനെ തുടര്‍ന്ന് പ്രവിശ്യാ വ്യാപകമായി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ സെപ്തംബര്‍ 15 ന് അവസാനിക്കാനിരിക്കുകയാണ്. എന്നാല്‍ ഉദ്യോഗസ്ഥര്‍ തീരുമാനിക്കുന്നതിനനുസരിച്ചായിരിക്കും അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതെന്ന് മന്ത്രി ബോവിന്‍ മോ പറഞ്ഞു. 

പ്രവിശ്യയിലുടനീളം നൂറുകണക്കിന് കാട്ടുതീകളാണ് കത്തിക്കൊണ്ടിരിക്കുന്നത്, പ്രത്യേകിച്ച് നോര്‍ത്തേണ്‍ ഭാഗങ്ങളില്‍. ഈ സീസണില്‍ ഉണ്ടാകുന്നതിന്റെ മുകളിലാണ് താപനില. കൂടാതെ ശക്തമായ കാറ്റുമുള്ളതിനാല്‍ കാട്ടുതീ പ്രതിരോധത്തിന് വെല്ലുവിളിയാകുന്നതായി മാ വ്യക്തമാക്കി. 

അതേസമയം, സെപ്റ്റംബര്‍ 15 ന് അവസാനിക്കുന്ന സമയപരിധി ഏകദേശം പൂര്‍ത്തിയായതോടെ കാട്ടുതീ പ്രതിരോധത്തിനായി പ്രവിശ്യയിലെത്തിയ സായുധ സേനാംഗങ്ങള്‍ ചൊവ്വാഴ്ച മുതല്‍ അവരുടെ ഹോം യൂണിറ്റുകളിലേക്ക് തിരികെ പോകാന്‍ തുടങ്ങിയെന്ന് അധികൃതര്‍ അറിയിച്ചു.