അഫോര്‍ഡബിളിറ്റി ഗ്യാപ് നികത്താന്‍ കാനഡയ്ക്ക് ഇനിയും 3.5 മില്യണ്‍ വീടുകള്‍ കൂടി ആവശ്യമാണെന്ന് റിപ്പോര്‍ട്ട്

By: 600002 On: Sep 14, 2023, 11:32 AM

 

 

കുടിയേറ്റക്കാര്‍ കാനഡയിലെത്തുന്നതുള്‍പ്പെടെ രാജ്യത്തെ ജനസംഖ്യ വര്‍ധനവിന് അനുസരിച്ച് ഭവന ചെലവ് കുറയ്ക്കുന്നതിന് 2030 ഓടെ കാനഡയ്ക്ക് 3.5 മില്യണ്‍ വീടുകള്‍ കൂടി ആവശ്യമെന്ന് ഫെഡറല്‍ ഹൗസിംഗ് ഏജന്‍സി. ഭവന പ്രതിസന്ധിക്കിടെയും കുടിയേറ്റം വര്‍ധിപ്പിക്കുന്നതിന് ഫെഡറല്‍ സര്‍ക്കാര്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് പുതിയ റിപ്പോര്‍ട്ട് വരുന്നത്. 2030 ഓടെ നിര്‍മ്മിക്കുമെന്ന് പ്രതീക്ഷിക്കുന്ന 1.68 മില്യണ്‍ പുതിയ വീടുകളുടെ നിര്‍മാണത്തിന് പുറമെയാണ് കാനഡയിലുടനീളം 3.5 മില്യണ്‍ പുതിയ യൂണിറ്റുകള്‍ കൂടി ആവശ്യമായി വരുന്നത്. ഇതോടെ മൊത്തത്തില്‍ 5.2 മില്യണ്‍ പുതിയ ഭവന യൂണിറ്റുകളായി മാറും. 

ഒന്റാരിയോയില്‍ 1.48 മില്യണ്‍ അധിക യൂണിറ്റുകള്‍ ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രവചനത്തില്‍ നിന്ന് 20 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ക്യുബെക്കില്‍ ഭവന വിതരണത്തിലെ കുറവ് 860,000 യൂണിറ്റാണ്. ഇത് ഏജന്‍സിയുടെ മുന്‍ പ്രവചനത്തേക്കാള്‍ 40 ശതമാനം ഉയര്‍ന്നു.