റേഡിയേഷന്‍ നിരക്ക് കൂടുതല്‍: ഫ്രാന്‍സില്‍ ഐഫോണ്‍ 12 വില്‍പ്പന വിലക്കി 

By: 600002 On: Sep 14, 2023, 11:18 AM

 

 

റേഡിയേഷന്‍ നിരക്ക് അനുവദനീയമായ പരിധിയിലും കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ ഐ ഫോണ്‍ 12 സീരീസ് ഫോണുകളുടെ വില്‍പ്പനയ്ക്ക് വിലക്കേര്‍പ്പെടുത്തി. ഫ്രാന്‍സിലെ റേഡിയോ ഫ്രീക്വന്‍സികള്‍ നിയന്ത്രിക്കുന്ന ഏജന്‍സിയായ എഎന്‍എഫ്ആര്‍ ആണ് ഐഫോണ്‍ 12 വില്‍പ്പന നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. ഉത്തരവ് പ്രാബല്യത്തില്‍ വന്നു. 

കയ്യിലോ പോക്കറ്റിലോ വയ്ക്കുന്ന ഫോണില്‍ നിന്നുള്ള വൈദ്യുതകാന്തിക തരംഗങ്ങള്‍ മനുഷ്യശരീരം എത്രത്തോളം ആഗിരണം ചെയ്യുന്നു എന്നതിന്റെ തോതുവെച്ചാണ് റേഡിയേഷന്‍ നിലവാരം തീരുമാനിക്കുന്നത്. 

വിറ്റുപോയ ഫോണുകളിലെ പ്രശ്‌നം സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് വഴി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഫ്രഞ്ച് ടെലികമ്മ്യൂണിക്കേഷന്‍സ് മിനിസ്റ്റര്‍ ഴാങ് നോയല്‍ ബാരെറ്റ് പറഞ്ഞു. ഐ ഫോണ്‍ 12 ഫ്രാന്‍സില്‍ വില്‍ക്കുന്നില്ല എന്ന് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.