ടൊറന്റോയില്‍ വാടക നിരക്ക് കുത്തനെ ഉയര്‍ന്നതായി Rentals.caയുടെ റിപ്പോര്‍ട്ട്. നഗരത്തില്‍ പുതിയ അപ്പാര്‍ട്ട്‌മെന്റിന്റെ വാടക കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനത്തിലധികം വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വണ്‍ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന്റെ ശരാശരി പ്രതിമാസ വാടക ഓഗസ്റ്റില്‍ 2,620 ഡോളറായി ഉയര്‍ന്നു. 2022 ഓഗസ്റ്റില്‍ നിന്ന് 10.5 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ടു ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന്റെ വാടക പ്രതിമാസം 3,413 ഡോളറാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 7.1 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.
ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലെ മറ്റ് നഗരങ്ങളിലും വാടക നിരക്ക് ഉയര്‍ന്നു. ബ്രാംപ്ടണില്‍ സിംഗിള്‍ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റ് വാടക നിരക്ക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 29 ശതമാനം ഉയര്‍ന്ന് പ്രതിമാസം 2,274 ഡോളറാണ്.