സമ്പത്തിക പ്രതിസന്ധി; സംസ്ഥാനത്തിൻ്റെ കടമെടുക്കൽ ആവശ്യം കേന്ദ്രസർക്കാർ തള്ളി.

By: 600110 On: Sep 14, 2023, 6:53 AM

സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കേരളം ആവശ്യപ്പെട്ട അധിക കടമെടുക്കൽ ആവശ്യം തള്ളി കേന്ദ്ര സർക്കാർ.ധന ഉത്തരവാദിത്വ നിയമത്തിന് വിരുദ്ധമാണ് എന്ന് കാണിച്ചാണ് നടപടി.ഇതോടെ വരും ദിവസങ്ങളിലെ ചിലവുകളെക്കുറിച്ച് ധനവകുപ്പ് ആശങ്കയിലാണ്. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനെ നേരില്‍ കണ്ട് ആവശ്യമുന്നയിക്കുകായും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി കഴിഞ്ഞമാസം ഡല്‍ഹിയില്‍ കേന്ദ്രധനമന്ത്രാലയത്തില്‍ നേരിട്ട് സമ്മര്‍ദം ചെലുത്തുകയും ചെയ്തിരുന്നു. ധനകാര്യ കമ്മീഷന്‍ നിര്‍ദേശിച്ചതുപോലെ മാത്രമേ കടമെടുപ്പ് അനുവദിക്കാനാകൂ എന്ന് കേന്ദ്രധനമന്ത്രാലയം വ്യക്തമാക്കി. 800 കോടിയോളം രൂപ മാത്രമാണ് ഇനി സംസ്ഥാനത്തിന് കടമെടുക്കാന്‍ അവശേഷിക്കുന്നത്.