ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ കാനഡ കേരള ചാപ്റ്റർ വാദ്യഘോഷദികളോടെ അകമ്പടിയോടെ അതിഗംഭീരമായി ഓണം ആഘോഷിച്ചു.

By: 600007 On: Sep 13, 2023, 3:56 PM

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ കാനഡ കേരള ചാപ്റ്റർ വാദ്യഘോഷദികളോടെ അകമ്പടിയോടെ അതിഗംഭീരമായി ഓണം ആഘോഷിച്ചു. 2023 സെപ്റ്റംബർ മാസം 9 തിയതി ശനിയാഴ്ച കാനഡയിലെ ബ്രാംബ്ടണിൽ സെന്റ്‌ പോൾസ് യുണൈറ്റഡ് ചർച് ഹോളിലാണ് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ കാനഡ കേരള ചാപ്റ്ററിന്റെ ഓണാഘോഷ പരിപാടികൾ അരങ്ങേറിയത്.

സംഘടനയുടെ പ്രസിഡന്റ് റിനിൽ മക്കോരം വീട്ടിലിന്റെ അധ്യക്ഷതയിൽ കൂടിയ ഓണാഘോഷ പരിപാടികൾക്ക് കൺസർവേറ്റീവ് പാർട്ടി മെമ്പറും മലയാളിയുമായ ടോം വർഗീസ് ഉൽഘാടന കർമ്മം നിർവഹിച്ചു കൊണ്ട് ദീർഘമായി സംസാരിക്കുകയും എല്ലാവർക്കും തിരുവോണശംസകൾ നേരുകയും ചെയ്തു. കാനഡയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വത്തിന്റെ ഉടമകളായ സോളിസ്റ്റർ ബാരിസ്റ്റർ ലതമേനോൻ, ഫാദർ എൽദോസ് കക്കാടൻ, സംഘടനയുടെ പ്രമുഖ നേതാക്കളായ സന്തോഷ്‌ പോൾ, സോണി എം നിധിരി, ജോജു അഗസ്റ്റിൻ, നോബി ജോസഫ്, ബേസിൽ പോൾ, സിറിൽ മുളവരിക്കൽ, എന്നിവർ തിരുവോണംശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.

ഓണാഘോഷ പരിപാടിക്ക് സ്വാഗതം ബേബി ലൂക്കോസ് കോട്ടൂരും, വിദ്യ അലക്സ് നന്ദിയും പറഞ്ഞു. ഓണാപ്പൂക്കളം, മാവേലിയുടെ എഴുന്നള്ളിപ്പ്, ശിങ്കാരിമേളത്തിന്റെ താളമേളങ്ങൾ, ഗാനമേള, പാട്ട്, ഡാൻസ്,വിവിധ തരം നാടൻ കലാകായിക മത്സരങ്ങൾ, 21 കൂട്ടം കറികളും പപ്പടം, പഴം, പായസം കൂട്ടിയുള്ള വിഭവ സമൃദ്ധമായ സദ്യയോടെയാണ് ഐഒസി കാനഡ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഓണാഘോഷം കാനഡയിലെ ബ്രാംപ്ടണിൽ അരങ്ങേറിയത്.. നൂറ് കണക്കിന് കോൺഗ്രസ്‌ പ്രവർത്തകരുടെ കുടുംബ അംഗങ്ങളാണ് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ കേരള ചാപ്റ്ററിന്റെ ഓണാഘോഷ പരിപാടിയിൽ പങ്കെടുവാൻ എത്തിച്ചേർന്നത്.