പാര്‍പ്പിട പ്രതിസന്ധി:  വിഷയം ചര്‍ച്ച ചെയ്യാന്‍ മാരത്തണ്‍ യോഗത്തിന് കാല്‍ഗറി സിറ്റി കൗണ്‍സില്‍ തയാറെടുക്കുന്നു

By: 600002 On: Sep 13, 2023, 11:54 AM

 

നഗരത്തില്‍ രൂക്ഷമാകുന്ന പാര്‍പ്പിട പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി കാല്‍ഗറി കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍ വ്യാഴാഴ്ച 2024-20230 ഹൗസിംഗ് സ്ട്രാറ്റജി അവലോകനം ചെയ്യും. ഭവന വിതരണം വര്‍ധിപ്പിക്കാനും കൂടുതല്‍ അഫോര്‍ഡബിള്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യാനും 80 ശുപാര്‍ശകള്‍ അടങ്ങിയ ലിസ്റ്റില്‍ പൊതുജനങ്ങളുടെ അഭിപ്രായം കേള്‍ക്കും. അവലോകനയോഗത്തില്‍ സംസാരിക്കാന്‍ 120 ല്‍ അധികം ആളുകള്‍ ഇതിനകം സൈന്‍ അപ്പ് ചെയ്തിട്ടുണ്ട്. യോഗം വെള്ളിയാഴ്ച വരെ നീണ്ടുനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൗണ്‍സില്‍ യോഗത്തിന് മുമ്പ് കൗണ്‍സിലര്‍മാര്‍ പാര്‍പ്പിട പ്രതിസന്ധി പരിഹരിക്കാന്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.