ചൈനീസ് പൈലറ്റുമാര്‍ക്ക് ആര്‍സിഎഎഫ് പരിശീലനം: അന്വേഷണത്തിന് ഉത്തരവിട്ട് ആര്‍സിഎംപി 

By: 600002 On: Sep 13, 2023, 9:50 AM

 


മുന്‍ റോയല്‍ കനേഡിയന്‍ എയര്‍ഫോഴ്‌സ് പൈലറ്റുമാര്‍ ചൈനയില്‍ സൈനികര്‍ക്ക് പരിശീലനം നല്‍കിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ട് ആര്‍സിഎംപി. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി എയര്‍ഫോഴ്‌സ് പൈലറ്റുമാരെ ആര്‍സിഎഎഫ് പരിശീലിപ്പിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ ആര്‍സിഎംപിക്ക് ലഭിച്ചതായി ആര്‍സിഎംപി വക്താവ് മാധ്യമങ്ങളെ അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. 

മൂന്ന് മുന്‍ ആര്‍സിഎഫ് ഫൈറ്റര്‍ പൈലറ്റുമാര്‍ ടെസ്റ്റ് ഫ്‌ളയിംഗ് അക്കാദമി ഓഫ് സൗത്ത് ആഫ്രിക്ക(TFASA)  വഴി ചൈനീസ് മിലിറ്ററി പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്നുണ്ടെന്ന് ദേശീയ മാധ്യം റിപ്പോര്‍ട്ട് ചെയ്യുന്നു. വെസ്‌റ്റേണ്‍ കേപ് പ്രവിശ്യയിലെ ഫ്‌ളൈറ്റ് സ്‌കൂള്‍ യുകെ, കാനഡ, മറ്റ് നാറ്റോ രാജ്യങ്ങളില്‍ നിന്നുള്ള മുന്‍ സൈനിക പൈലറ്റുമാര്‍ക്കും പരിശീലനം നല്‍കിയതായി ആരോപിക്കുന്നു. ഉയര്‍ന്ന ശമ്പളമാണ് പരിശീലനത്തിന് വാഗ്ദാനം ചെയ്യുന്നത്. ദക്ഷിണാഫ്രിക്കയിലും ചൈനയിലും ചൈനീസ് മിലിറ്ററി, സിവിലിയന്‍ പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിനുള്ള കരാറുകള്‍ TFASA  ഏറ്റെടുത്തിട്ടുണ്ട്.