ഓഗസ്റ്റില്‍ കാനഡയിലെ ശരാശരി വാടക നിരക്ക് റെക്കോര്‍ഡ് ഉയരത്തില്‍

By: 600002 On: Sep 13, 2023, 9:04 AM

 

കാനഡയില്‍ പാര്‍പ്പിട വില വര്‍ധനയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും, വാടക നിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഓഗസ്റ്റില്‍ കാനഡയിലെ പ്രതിമാസ ശരാശരി വാടക 2,117 ഡോളര്‍ ആയി വര്‍ധിച്ചതായി Rentals.ca  റിപ്പോര്‍ട്ട്. പുതിയ വാടകക്കാര്‍ പ്രതിമാസം അടക്കേണ്ട തുക ഓഗസ്റ്റില്‍ 1.8 ശതമാനം പ്രതിമാസ വര്‍ധനയും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 9.6 ശതമാനം വര്‍ധനയും രേഖപ്പെടുത്തി. മെയ് മുതല്‍ ചോദിക്കുന്ന വാടകയില്‍ 5.1 ശതമാനം വര്‍ധനയുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉയര്‍ന്ന പലിശനിരക്കും കുതിച്ചുയരുന്ന ചെലവുകളും ഭൂവുടമസ്ഥരുടെ മൊത്തത്തിലുള്ള ജീവിതച്ചെലവിനെ ബാധിച്ചതോടെയാണ് ശരാശരി വാടക റെക്കോര്‍ഡ് ഉയരത്തിലെത്തിയത്.

റിപ്പോര്‍ട്ട് അനുസരിച്ച്, ഒന്റാരിയോയിലെ ശരാശരി വാടക കഴിഞ്ഞ മാസം 2,496 ഡോളറിലെത്തി. ടൊറന്റോയില്‍ ശരാശരി വാടക നിരക്ക് 2,898 ഡോളറാണ്. മറ്റ് പ്രവിശ്യകളിലെ നിരക്ക് ടൊറന്റോയിലേതിനേക്കാള്‍ വേഗത്തിലാണ് ഉയരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.