ജലദോഷത്തിനും അലര്‍ജിക്കുമുള്ള മരുന്നുകളില്‍ ചേര്‍ക്കുന്ന ഫെനൈലെഫ്രിന്‍ ഫലപ്രദമല്ലെന്ന് യുഎസ് എഫ്ഡിഎ പാനല്‍ റിപ്പോര്‍ട്ട് 

By: 600002 On: Sep 13, 2023, 8:37 AM

 


അലര്‍ജിക്കും ജലദോഷത്തിനുമുള്ള മരുന്നുകളില്‍ ഉപയോഗിക്കുന്ന ഫീനൈലെഫ്രിന്‍ ടാബ്‌ലറ്റ് രൂപത്തില്‍ ഫലപ്രദമല്ലെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ ഇന്‍ഡിപെന്‍ഡന്റ് അഡൈ്വസറി കമ്മിറ്റി റിപ്പോര്‍ട്ട്. ഹെല്‍ത്ത് പ്രൊഫഷണലുകളുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ലഭ്യമാകുന്ന Benadryl Allergy Plus Congestion, Sudafed PE, Vicks Sinex  തുടങ്ങിയ ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന പ്രധാന ഘടകമാണ് ഫീനൈലെഫ്രിന്‍. ഇത് ഉപയോഗിക്കുന്നത് സുരക്ഷിതമാണ്. എന്നാല്‍ പല ഡോക്ടര്‍മാരും വര്‍ഷങ്ങളായി ഫിനൈലഫ്രിന്റെ ഫലപ്രാപ്തിയെ ചോദ്യം ചെയ്യുന്നുണ്ട്. 

തിങ്കളാഴ്ച നോണ്‍ പ്രിസ്‌ക്രിപ്ഷന്‍ അഡൈ്വസറി കമ്മിറ്റിയില്‍ അവതരിപ്പിച്ച എഫ്ഡിഎ ഡാറ്റ പ്രകാരം, കഴിഞ്ഞ വര്‍ഷം മാത്രം 1.8 ബില്യണ്‍ യുഎസ് ഡോളറിനാണ് ഈ ഉല്‍പ്പന്നങ്ങള്‍ വിറ്റുപോയത്. ഫലപ്രദമല്ലാത്ത ഉല്‍പ്പന്നങ്ങള്‍ നമ്മുടെ വിപണിയില്‍ ഉണ്ടാകരുതെന്ന് വിഷയം ഉയര്‍ത്തിക്കാട്ടി ഓസ്റ്റിന്‍ കോളേജ് ഓഫ് ഫാര്‍മസിയിലെ കമ്മിറ്റി അംഗം ഡോ. ഡയാന്‍ ഗിന്‍സ്ബര്‍ഗ് പറയുന്നു.

അമേരിക്കന്‍ അക്കാദമി ഓഫ് അലര്‍ജി, ആസ്തമ ആന്‍ഡ് ഇമ്മ്യൂണോളജി പ്രകാരം ഓവര്‍-ദി-കൗണ്ടര്‍ ഓറല്‍, നേസല്‍, സൈനസ് ഉല്‍പ്പന്നഘങ്ങളില്‍ ഫിനൈലെഫ്രിന്‍ ഏറ്റവും സാധാരണമായ ഘടകമാണ്. കഴിഞ്ഞ വര്‍ഷം, മരുന്നിന്റെ ഓവര്‍-ദി-കൗണ്ടര്‍ സ്റ്റാറ്റസ് നീക്കം ചെയ്യാനുള്ള പൗരന്മാരുടെ അപേക്ഷയെ ഗ്രൂപ്പ് സപ്പോര്‍ട്ട് ചെയ്തിരുന്നു.