ഡീസൽ വാഹനങ്ങളുടെ വിൽപ്പനയിൽ 10 ശതമാനം അധിക ജിഎസ്ടി ഏർപ്പെടുത്താനുള്ള നിർദ്ദേശമില്ലെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. ഡീസൽ വാഹനങ്ങളുടെ വിൽപനയിൽ 10 ശതമാനം അധിക ജിഎസ്ടി ചുമത്തി ചില മാധ്യമ റിപ്പോർട്ടുകൾ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ പരിഗണനയിൽ അത്തരമൊരു നിർദ്ദേശമില്ലെന്ന് ഗഡ്കരി സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. 2070 ഓടെ കാർബൺ നെറ്റ് സീറോ കൈവരിക്കാനും ഡീസൽ പോലുള്ള അപകടകരമായ ഇന്ധനങ്ങൾ മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണ തോത് കുറയ്ക്കാനുമുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, ശുദ്ധവും ഹരിതവുമായ ഇന്ധനങ്ങൾ സജീവമായി സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു.