യുഎസില്‍ രൂപപ്പെട്ട, മണിക്കൂറില്‍ 195 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന ലീ ചുഴലിക്കാറ്റ് നോര്‍ത്ത്‌വെസ്റ്റ് ഭാഗത്തേക്കാണ് നീങ്ങുന്നതെന്ന് അറിയിപ്പ്. വാരാന്ത്യത്തോടെ അറ്റ്‌ലാന്റിക് കാനഡയില്‍ അപകടസാധ്യത സൃഷ്ടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ചുഴലിക്കാറ്റ് ഇതുവരെ അറ്റ്‌ലാന്റിക് കാനഡയുടെ കരപ്രദേശങ്ങളില്‍ എത്തിയിട്ടില്ലെങ്കിലും ശനിയാഴ്ചയോടെ മാരിടൈംസിലെ സതേണ്‍ ഡിസ്ട്രിക്റ്റുകളില്‍ പ്രവേശിക്കുമെന്നും മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. നോവ സ്‌കോഷ്യയിലും ന്യൂബ്രണ്‍സ്‌വിക്കിലും അടുത്ത 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ മുന്നറിയിപ്പുകള്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.