കാനഡയിലെ 20 നും 24 നും ഇടയില്‍ പ്രായമുള്ള യുവാക്കളില്‍ പകുതിയോളം പേരും 15 വയസ്സിനും 19 നും ഇടയില്‍ പ്രായമുള്ള കൗമാരക്കാരില്‍ മൂന്നിലൊന്ന് പേരും വേപ്പിംഗ് പരീക്ഷിച്ചതായി സര്‍വേ റിപ്പോര്‍ട്ട്. സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ കനേഡിയന്‍ ടൊബാക്കോ ആന്‍ഡ് നിക്കോട്ടിന്‍ സര്‍വേ(CTNS) യിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ജീവിതത്തില്‍ ഒരിക്കലെങ്കിലുംവേപ്പിംഗ് ഉപയോഗിച്ചിട്ടുണ്ടെന്ന് ഇവര്‍ സമ്മതിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മാനുഫാക്ച്വറിംഗ് കമ്പനികള്‍ക്കും റീട്ടെയ്‌ലര്‍മാര്‍ക്കും പുതിയ റിപ്പോര്‍ട്ടിംഗ് റിക്വയര്‍മെന്റ്‌സ് പാസാക്കിയതിന് പിന്നാലെയാണ് സര്‍വേയിലെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിരിക്കുന്നത്.
പുതിയ നിയമപ്രകാരം, ബിസിനസ് കമ്പനികള്‍ അര്‍ധവാര്‍ഷിക വില്‍പ്പന കണക്കുകളും ചേരുവകളുടെ ലിസ്റ്റുകളും ഹെല്‍ത്ത് കാനഡയില്‍ സമര്‍പ്പിക്കണം. ഈ വര്‍ഷം അവസാനത്തോടെയാണ് ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. ഏതൊക്കെ വേപ്പിംഗ് ഉല്‍പ്പന്നങ്ങളാണ് ജനങ്ങള്‍, പ്രത്യേകിച്ച് യുവാക്കള്‍ കൂടുതലായി ഉപയോഗിക്കുന്നത്, ഏതൊക്കെ തരം ചേരുവകള്‍ ഉപയോഗിക്കുന്നു എന്ന് മനസ്സിലാക്കാനാണ് പുതിയ റിപ്പോര്‍ട്ടിംഗ് രീതി അവതരിപ്പിച്ചിരിക്കുന്നത്.
യുവാക്കള്‍ക്കിടയിലെ വേപ്പിംഗ് ശീലം തടയാന്‍ ചില വേപ്പിംഗ് ഫ്‌ളേവറുകള്‍ക്ക് പ്രവിശ്യകളും പ്രദേശങ്ങളും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. സെപ്തംബര്‍ മുതല്‍ നോവ സ്‌കോഷ്യ, പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ്, ന്യൂ ബ്രണ്‍സ്‌വിക്ക്, നോര്‍ത്ത് വെസ്റ്റ് ടെറിട്ടറീസ്, നുനാവുട്ട് എന്നീ പ്രവിശ്യകള്‍ വേപ്പിംഗ് ഫ്‌ളേവറുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ക്യുബെക്കില്‍ ഒക്ടോബര്‍ 31 മുതലും നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്. വേപ്പിംഗില്‍ നിന്നും കുട്ടികളെ മാറ്റി നിര്‍ത്താനായി ഒന്റാരിയോ, ബീസി എന്നിവയും ഇത്തരം ഷോപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൗമാരക്കാരിലെയും യുവാക്കളിലെയും വേപ്പിംഗിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണപമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം.