ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ ജിതേന്ദ്ര സിംഗ് ന്യൂഡൽഹിയിൽ ലാബ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ഓരോ സിഎസ്ഐആർ ലാബുകളും തങ്ങളുടെ സവിശേഷമായ ആശയങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും രാജ്യത്തെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമെന്ന് ഡോ. സിംഗ് പറഞ്ഞു. ഭാവിയിൽ വൺ വീക്ക്-വൺ ലാബ് എന്ന മാതൃകയിൽ സിഎസ്ഐആർ തങ്ങളുടെ യൂണിറ്റുകളുടെ സംഭാവനകൾ പൊതുജനങ്ങളിലേക്ക് എത്തിക്കാനുള്ള അവസരം 'ഒരു മാസം ഒരു തീം' കാമ്പയിനിലൂടെ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ, രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന 37 കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്, സിഎസ്ഐആർ ലബോറട്ടറികൾ എന്നിവ അവരുടെ ഗവേഷണ ഫലങ്ങളും നേട്ടങ്ങളും പ്രദർശിപ്പിക്കും. സെപ്റ്റംബർ 16 വരെ തുടരുന്ന പരിപാടിയിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാനും വകുപ്പുകൾ സന്ദർശിക്കാനും അവസരമുണ്ട്. ശാസ്ത്ര സംബന്ധ പ്രഭാഷണങ്ങൾ, ശിൽപശാലകൾ, ക്വിസ്, പ്രദർശനങ്ങൾ എന്നിവയും പരിപാടിയിൽ ഉൾപ്പെടും.