ചൈനയേക്കാൾ മുന്നിൽ; ഇന്ത്യയെ പ്രശംസിച്ച് ആഫ്രിക്കൻ യൂണിയൻ

By: 600021 On: Sep 11, 2023, 6:37 PM

ഇന്ത്യ ചൈനയേക്കാൾ മുന്നിലാണെന്നും സൂപ്പർ പവർ ആണെന്നും ഇന്ത്യയെ പുകഴ്ത്തി ആഫ്രിക്കൻ യൂണിയൻ ചെയർമാൻ അസിലി അസൗമാനി. ഇന്ത്യ ബഹിരാകാശ ദൗത്യങ്ങൾ സ്വന്തമായി ചെയ്യുന്ന ശക്തിയാണെന്ന് അറിയാമെന്നും അതുകൊണ്ടുതന്നെ പരസ്പരം സഹകരിക്കേണ്ടതുണ്ടെന്നും ലോകത്തിലെ അഞ്ചാമത്തെ സൂപ്പർ പവറായ ആഫ്രിക്കയിൽ ഇന്ത്യക്ക് മതിയായ ഇടമുണ്ടെന്നും ജി 20 ഉച്ചകോടിക്കിടെ അദ്ദേഹം പറഞ്ഞു. ആഫ്രിക്കൻ യൂണിയനെ ജി20 രാജ്യങ്ങളുടെ പട്ടികയിൽ ഔദ്യോഗികമായി ഉൾപ്പെടുത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ആലിംഗനം ചെയ്‌തത് വൈകാരിക നിമിഷമായിരുന്നെന്നും അസൗമാനി പറഞ്ഞു. ദില്ലിയില്‍ 43 ലോകനേതാക്കള്‍ പങ്കെടുത്ത ഏറ്റവും വലിയ ജി20 ഉച്ചകോടിയിൽ ഇത്തവണ ആഫ്രിക്കന്‍ യൂനിയനില്‍നിന്ന് ഉൾപ്പെടെ 32 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്.