ഇന്ന് ദേശീയ വന രക്തസാക്ഷിദിനം

By: 600021 On: Sep 11, 2023, 6:36 PM

ദേശീയ വന രക്തസാക്ഷിദിനമായ ഇന്ന് വനങ്ങളേയും വന്യജീവികളേയും സംരക്ഷിക്കുന്നതിനായി ജീവന്‍ ബലിയര്‍പ്പിച്ച വനസേവകർക്ക് പ്രണാമമര്‍പ്പിച്ഛ് മന്ത്രി എ.കെ ശശീന്ദ്രൻ.വനപാലകര്‍ക്ക് അര്‍പ്പിതമായ കര്‍ത്തവ്യങ്ങള്‍ നടപ്പിലാക്കാന്‍ വെല്ലുവിളി നിറഞ്ഞ കാലമാണിതെന്നും പലര്‍ക്കും കൃത്യനിര്‍വ്വഹണത്തിനിടയില്‍ ജീവന്‍ പോലും ബലിയര്‍പ്പിക്കേണ്ടി വന്നിട്ടുണ്ടെന്നും വനരക്തസാക്ഷിദിനം ഈ ധീരരുടെ പരമമായ ത്യാഗത്തിനെ അനുസ്മരിക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. വനം വകുപ്പില്‍ സേവനം ചെയ്യവെ ജീവന്‍ ബലി നല്‍കിയ കര്‍മ്മനിരതരുടെ ധീരസ്മരണകളുടെ തുടിപ്പുകള്‍ മനസ്സില്‍ ഉണര്‍ത്തുന്ന തീജ്വാലകള്‍ വനം വകുപ്പിന്റെ മുന്നോട്ടുളള പ്രയാണത്തിന്റെ ചാലക ശക്തിയായി വര്‍ത്തിക്കുക തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വനസേവകരുടെ ധീരതയേയും ത്യാഗങ്ങളേയും സ്മരിക്കുന്നതിനായാണ് സെപ്തംബര്‍ 11 ദേശീയ വനരക്തസാക്ഷി ദിനമായി ആചരിക്കുന്നത്.