അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ജീവിതചെലവ് ഫെഡറല്‍ സര്‍ക്കാര്‍ കുറച്ചുകാണിക്കുന്നോ? 

By: 600002 On: Sep 11, 2023, 2:37 PM




അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തികമായി പിന്തുണയ്ക്കാന്‍ സാധിക്കുമോയെന്ന് കണക്കാക്കുമ്പോള്‍ ഫെഡറല്‍ ഗവണ്‍മെന്റ് അവരുടെ ജീവിത ചെലവ് ഗണ്യമായി കുറച്ചുകാണുന്നതായി പുതിയ സര്‍വേ റിപ്പോര്‍ട്ട്. ബുധനാഴ്ച പുറത്തിറക്കിയ ഡെയ്‌ലി ബ്രെഡ് ഫുഡ് ബാങ്കിന്റെ സമീപകാല സര്‍വേ പ്രകാരം, ഐആര്‍സിസി ആപ്ലിക്കേഷന്‍ പ്രോസസ് സമയത്ത് കണക്കാക്കിയ ജീവിതച്ചെലവ് ടൊറന്റോയിലെ ഒരു വിദ്യാര്‍ത്ഥി സാധാരണയായി ചെലവഴിക്കുന്നതിന്റെ പകുതിയോളം വരും. 

സ്റ്റഡി പെര്‍മിറ്റിനായി അപേക്ഷിക്കുമ്പോള്‍ ഒരു അന്താരാഷ്ട്ര വിദ്യാര്‍ത്ഥി ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ടിന്റെ തെളിവ് കാണിക്കണം. കാനഡയില്‍ തങ്ങള്‍ക്ക് സാമ്പത്തികമായി പിന്തുണയ്ക്കാന്‍ സാധിക്കുമെന്ന് കാണിക്കുന്നതിനാണ് ഇത്. അപേക്ഷകര്‍ നിലവില്‍ അവരുടെ ട്യൂഷന്‍ ഫീസിന് മുകളില്‍ 10,000 ഡോളര്‍ ഉണ്ടെന്ന് തെളിയിക്കണം. അപേക്ഷകന്‍ ഒരു കുടുംബാംഗത്തെ കൂടെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ അധികമായി 4,000 ഡോളര്‍ അല്ലെങ്കില്‍ പ്രതിമാസം 333 ഡോളര്‍ കാണിക്കണം. ഓരോ അധിക കുടുംബാംഗത്തിനും അവര്‍ പ്രതിമാസം 3,000 ഡോളര്‍ അല്ലെങ്കില്‍ 255 ഡോളര്‍ കാണിക്കണം. 

ടൊറന്റോയിലെ നാല് പ്രധാന ഫുഡ് ബാങ്കുകള്‍ സന്ദര്‍ശിക്കുന്ന 180 അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെയാണ് ഡെയ്‌ലി ബ്രെഡ് സര്‍വേ നടത്തിയത്.