ഉക്രെയ്‌നില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കനേഡിയന്‍ പൗരന്‍ കൊല്ലപ്പെട്ടു 

By: 600002 On: Sep 11, 2023, 2:35 PM

 

റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കനേഡിയന്‍ പൗരനായ സന്നദ്ധ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായി ഹ്യുമാനിറ്റേറിയന്‍ ഗ്രൂപ്പായ റോഡ് ടു റിലീഫ് റിപ്പോര്‍ട്ട് ചെയ്തു. മറ്റ് മൂന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ക്കൊപ്പം വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെയാണ് കനേഡിയന്‍ പൗരനായ ആന്റണി ടോങ്കോ ഇഹ്നത്ത് കൊല്ലപ്പെട്ടത്. 

ബഖ്മുട്ട് മേഖലയിലെ ഇവാനിവ്‌സ്‌കെ പട്ടണത്തില്‍ സിവിലിയന്മാരെ പരിശോധിക്കാന്‍ പോകുന്നതിനിടെയാണ് ഇവരുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായത്.