കാല്‍ഗറി ഡേകെയറുകളില്‍ പടര്‍ന്നുപിടിച്ച ഇ-കോളി ബാക്ടീരിയ കേസുകളുടെ എണ്ണം വീണ്ടും ഉയര്‍ന്നു. 11 ഓളം ഡേകെയറുകളില്‍ വ്യാപിച്ച ഇ-കോളി കേസുകള്‍ 164 ആയി. നിലവില്‍ 27 കുട്ടികളാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ ആറ് പേര്‍ മാത്രമാണ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയത്. കൂടാതെ 19 പേര്‍ക്ക് ഹീമോലിറ്റിക് യൂറിമിക് സിന്‍ഡ്രോം എന്ന ഗുരുതരമായ രോഗബാധയും സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് അറിയിച്ചു. ഇ-കോളി ബാക്ടീരിയ സാന്നിധ്യമുണ്ടായ ഉറവിടം വ്യക്തമല്ല. ഡേകെയറുകളില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്നാണ് ബാക്ടീരിയ പടര്‍ന്നതെന്നാണ് കരുതുന്നതെന്നും ഭക്ഷണ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും എഎച്ച്എസ് അറിയിച്ചു.