കാനഡ നേരിടുന്ന പാര്‍പ്പിട പ്രതിസന്ധിയെ തുടര്‍ന്ന് ഫെഡറല്‍ സര്‍ക്കാര്‍ കുടിയേറ്റ ലക്ഷ്യത്തില്‍ മാറ്റം വരുത്തുന്നത് തള്ളിക്കളയാനാവില്ലെന്ന് ഹൗസിംഗ് മിനിസ്റ്റര്‍ ഷോണ്‍ ഫ്രേസര്‍. നിലവില്‍ ഭവന പ്രതിസന്ധി നേരിടാന്‍ വീടുകളുടെ വിതരണം വര്‍ധിപ്പിക്കുന്നതിന് എന്തുചെയ്യാനാകുമെന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുടിയേറ്റ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് വളരെ വ്യക്തതയോടെയും കൃത്യമായും ചെയ്യണം. ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ശാശ്വതമായ മാറ്റം വരുത്തുകയാണെങ്കില്‍ അത് ശരിയായി ചെയ്യണമെന്നും ഫ്രേസര്‍ പറഞ്ഞു. ഭവന പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ അവ കുടിയേറ്റത്തെ ചുറ്റിപ്പറ്റി മാത്രമായിരിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫെഡറല്‍ ഗവണ്‍മെന്റ് താല്‍ക്കാലിക ഇമിഗ്രേഷന്‍ പ്രോഗ്രാമുകളില്‍ ചില മാറ്റങ്ങള്‍ വരുത്താനുണ്ടെന്ന് വിശ്വസിക്കുന്നതായി ഫ്രേസര്‍ പറഞ്ഞു.
പുതുതായി വരുന്നവരുടെ എണ്ണം കുറയ്‌ക്കേണ്ടതില്ലെന്നാണ് ഫ്രേസറുടെ അഭിപ്രായം. ഓരോ വര്‍ഷവും സ്ഥിരതാമസക്കാരാകുക. ആ വ്യക്തികളില്‍ പകുതിയോളം പേര്‍ ഇതിനകം കാനഡയില്‍ താല്‍ക്കാലിക താമസക്കാരായി കഴിയുന്നത് സാധാരണമാണ്, അദ്ദേഹം വ്യക്തമാക്കി.